21
Sep 2021
Tuesday

പാലാ ബിഷപ്പിന്റെ വിവാദ പരാമർശം; സമാധാന സന്ദേശവുമായി കാന്തപുരം

Kanthapuram with peace message

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക്‌സ് ജിഹാദ് പരാമർശത്തിൽ പ്രതികരണവുമായി കാന്തപുരം എ.പി. അബുബക്കർ മുസ്‌ലിയാർ. വിഷയത്തിൽ വിവാദം ഒഴിവാക്കണമെന്നാണ് എ.പി. അബുബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടത്. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ലെന്നാണ് മുസ്‌ലിം ജമാഅത്ത് നേതാവ് അറിയിച്ചത്. മുസ്‌ലിം – ക്രൈസ്തവ സൗഹൃദത്തെ കളങ്കപ്പെടുത്തുന്ന നീക്കങ്ങൾ അനുവദിക്കരുത്. വിവാദം തുടർന്ന;ൽ സമൂഹത്തിൽ ശേഷിക്കുന്ന നന്മകൾ കൂടി ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ ബിഷപ്പിന്റെ ചില പരാമർശങ്ങൾ അനുചിതമായെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

അതേസമയം, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക്‌സ് ജിഹാദ് പരാമർശത്തിനെതിരെ സമസ്ത മുഖപത്രം രംഗത്ത്. വിഷം ചീറ്റുന്ന നാവുകളും മൗനം ഭജിക്കുന്ന മനസ്സുകളും എന്ന പേരിൽ സുപ്രഭാതം പത്രത്തിലെഴുതിയ എഡിറ്റോറിയലിലാണ് സമസ്തയുടെ വിമർശനം.

Read Also : പാലാ ബിഷപ്പിന്റെ നര്‍കോട്ടിക്‌സ് പരാമര്‍ശത്തിനെതിരെ സമസ്ത മുഖപത്രം

ബിഷപ്പ് നടത്തിയ നർകോട്ടിക്‌സ് ജിഹാദ് പരാമർശത്തിന് തെളിവ് ഹാജരാക്കാൻ മുഖപത്രം ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗം നടത്തിയതിന് സ്വന്തം പിതാവിനെ അറസ്റ്റ് ചെയ്ത ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ മാതൃകയാക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

ആരോപണങ്ങൾക്കടിസ്ഥാനമായ തെളിവുകൾ ബിഷപ്പും ബിഷപ്പിനെ അനുകൂലിക്കുന്ന പി സി ജോർജും ഹാജരാക്കണം. ബിഷപ്പ് ഉന്നയിച്ചതുപോലെയുള്ള ആരോപണം സത്യമെങ്കിൽ അതിനുള്ള തെളിവുകളാണ് കൈമാറേണ്ടത്. എന്നാൽ കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനുകളിലും ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.

Read Also : ക്രൈസ്തവ വിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കാനൊരുങ്ങി ബിജെപി; തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ച് നേതൃത്വം

കേരളത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ടെങ്കിലും അതിനെ മതവുമായി കൂട്ടിക്കെട്ടരുതെന്നും സമസ്ത വ്യക്തമാക്കുന്നു. അതേസമയം ബിഷപ്പിനെ അനുകൂലിച്ച് ദീപിക ദിനപ്പത്രവും രംഗത്തെത്തി. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നിശിതമായി വിമർശിച്ചാണ് ലേഖനം. ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലിം തീവ്രവാദികളെ ഭയന്നാകാമെന്നും ലേഖനത്തിൽ വിമർശനമുണ്ട്. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓർക്കണമെന്നും മുന്നറിയിപ്പ്. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പി.ടി. തോമസ് എം.എൽ.എ.യും കുറ്റപ്പെടുത്തിക്കൊണ്ടാണ് ലേഖനം.

Story Highlight: Kanthapuram with a message of peace

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top