Advertisement

ക്രൈസ്തവ വിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കാനൊരുങ്ങി ബിജെപി; തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ച് നേതൃത്വം

September 12, 2021
Google News 1 minute Read
bjp-bdjs

ക്രൈസ്തവ വിഭാഗങ്ങളെ മുന്നണിയുമായി അടുപ്പിക്കാന്‍ നീക്കങ്ങള്‍ തുടങ്ങി ബിജെപി. മതമേലധ്യക്ഷന്മാരുമായുള്ള ചര്‍ച്ചയ്ക്ക് ബിജെപി ദേശീയ നേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. ഇടതുവലതു മുന്നണികളിലെ അസംതൃപ്തരെ കൂടെക്കൂട്ടാനും തുഷാര്‍ വെള്ളാപ്പള്ളിക്ക് ചുമതലയുണ്ട്.

ബോര്‍ഡ് കോര്‍പറേഷന്‍ നിയമനങ്ങളില്‍ ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനെ മാറ്റുന്നതടക്കമുള്ള ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളും നടത്തി.

Read Also : ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍; തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയാകും

പാലാ ബിഷപ്പിനെ പിന്തുണച്ച് കൊണ്ട് ബിജെപി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ക്രൈസ്തവ വിഭാഗങ്ങളെ കൂടെക്കൂട്ടാന്‍ ബിജെപി ശ്രമം നടത്തുന്നത്

Story Highlight: bjp-bdjs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here