പൊലീസിനോട് പ്രതിഷേധിച്ച് നൈറ്റി ധരിച്ച യഹിയ പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് യാത്രയായി

വ്യത്യസ്ത പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ കൊല്ലം സ്വദേശി യഹിയ പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് മരണത്തിന് കീഴടങ്ങി. ജീവിതം സമരമാക്കിയ അപൂർവ വ്യക്തിയാണ് കൊല്ലം കടയ്ക്കലിലെ മുക്കുന്നം സ്വദേശി യഹിയ. ലുങ്കി മടക്കിക്കുത്തിയത് അഴിച്ചിടാത്തതിനെ തുടർന്ന് പൊലീസ് മുഖത്ത് അടിച്ചതിൽ നൈറ്റി ധരിച്ച് പ്രതിഷേധിച്ചയാളാണ് യഹിയ. മരണം വരെയും നൈറ്റി മാത്രം ധരിച്ച യഹിയയുടെ പ്രതിഷേധം ട്വന്റിഫോറാണ് വർത്തയാക്കിയത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു യഹിയ.
Read Also : നിപ; 15 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റിവ്; ജാഗ്രത തുടരുന്നുവെന്ന് ആരോഗ്യമന്ത്രി
ലുങ്കിയുടെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിച്ചില്ല എന്നതിന്റെ പേരിൽ ദുരഭിമാനിയായ എസ്.ഐ. യഹിയയുടെ മുഖത്തടിക്കുന്നു, പിന്നീടങ്ങോട്ട് ഉണ്ടായത് തന്റെ വസ്ത്രത്തിലൂടെയുള്ള പ്രതിഷേധമായിരുന്നു. ഇനി ഒരുത്തനെയും ലുങ്കിയുടെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിക്കില്ലെന്ന തീരുമാനത്തിലാണ് യഹിയ നൈറ്റി ധരിക്കാൻ തുടങ്ങിയത്. അപമാനിക്കപ്പെട്ട ആ നിമിഷം മുതൽ മരണം വരെ യഹിയയുടെ വേഷം നൈറ്റി ആയിരുന്നു. അംഗബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു നൈറ്റി വസ്ത്രമാക്കി യഹിയ നടത്തിയത്.
Story Highlight: Kollam Yahiya passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here