പരിചയമില്ലാത്തവരെയാണ് തെരെഞ്ഞെടുത്തത്; ‘ഹരിത’ ഭാരവാഹികളിൽ പൂർണ്ണ അതൃപ്‌തി; മുഫീദ തെസ്‌നി

ഹരിത പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ പൂർണ്ണ അതൃപ്‌തി അറിയിച്ച് മുഫീദ തെസ്‌നി. ലീഗ് നേതൃത്വത്തിന്റേത് ഏകപക്ഷിയമായ തീരുമാനമെന്ന് ഹരിത മുൻ സംസ്ഥാന പ്രസിഡന്റ്. പ്രവർത്തന പരിചയമില്ലാത്തവരെയാണ് സംസ്ഥാന കമ്മറ്റിയിലേക്ക് തെരെഞ്ഞെടുത്തത്. മുൻ നേതൃത്വത്തെ പിന്തുണച്ചവരെ പൂർണ്ണമായും വെട്ടി നിരത്തിയെന്ന് മുഫീദ തെസ്‌നി.
ഹരിത പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതിൽ കടുത്ത അതൃപ്‌തിയെന്ന് എം എസ് എഫ് ദേശിയ അധ്യക്ഷ ഫാത്തിമ തെഹ്‌ലിയ അറിയിച്ചു. ഭാരവാഹിത്വത്തിലല്ല തെരെഞ്ഞെടുത്ത രീതിയോടാണ് വിയോജിപ്പെന്ന് ഫാത്തിമ തെഹ്‌ലിയ 24നോട് പറഞ്ഞു. കടുത്ത നീതി നിഷേധമാണ് ഹരിതയിലെ ഭാരവാഹികൾ നേരിട്ടത്.അതൃപ്തി മുസ്ലിം ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കും.
Read Also : നേരിട്ടത് കടുത്ത നീതി നിഷേധം; ഹരിതയുടെ പുതിയ കമ്മിറ്റിയിൽ അതൃപ്‌തിയെന്ന് ഫാത്തിമ തെഹ്‌ലിയ
തെരഞ്ഞെടുത്ത ഭാരവാഹികളോടല്ല അതൃപ്‌തി,തെരെഞ്ഞെടുത്ത രീതിയോടാണ് അതൃപ്‌തി. ഹരിത ഭാരവാഹികളെ തീരുമാനിക്കുമ്പോൾ എം എസ് ഭാരവാഹികളോട് അഭിപ്രയം തേടേണ്ടതാണ്. വാർത്ത വന്നപ്പോഴാണ് പുതിയ കമ്മിറ്റിയെ കുറിച്ചറിഞ്ഞതെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.
Story Highlight:mufeeda-tasni-said-the-announcement-of-haritha-state-committee-was-unilateral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here