നീറ്റ് പരീക്ഷ: തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ജീവനൊടുക്കി

നീറ്റ് പരീക്ഷ ഇന്ന് നടക്കാനിരിക്കെ തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സേലം മേട്ടൂർ സ്വദേശി ധനുഷാണ് ആത്മഹത്യാ ചെയ്തത്. നെറ്റ് പരീക്ഷയ്ക്ക് വേണ്ടി തയാറെടുക്കുന്നതിനിടെയാണ് ധനുഷ് ജീവനൊടുക്കിയത്. നീറ്റ് പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ് ധനുഷ് ആത്മഹത്യാ ചെയ്തതെന്ന് ബന്ധുക്കൾ അറിയിച്ചു.
Read Also : തമിഴ്‌നാട്ടില്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച 10വയസ്സുകാരി മരിച്ചു
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. നീറ്റിന്റെ പരിഷ്‌കരിച്ച അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റിൽ ഇന്നലെ തന്നെ ലഭ്യമാക്കിയിരുന്നു. അഡ്മിറ്റ് കാർഡ് നേരത്തെ എടുത്തവർ പുതിയത് ഡൗൺലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്. കൊവിഡ് സാഹചര്യത്തിൽ കർശനമായ നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവർക്ക് പ്രത്യേക ക്ലാസ് മുറികൾ തയ്യാറാക്കിയിട്ടുണ്ട്.
Story Highlight: NEET Exam TN Student commit suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here