ഒറ്റപ്പാലത്തെ വീട്ടമ്മയുടെ കൊലപാതകം: കൊലയ്ക്ക് ശേഷം ഞരമ്പ് മുറിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ 24ന്
ഒറ്റപ്പാലത്ത് സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ മകനും സഹോദരിയുടെ മക്കളും ചേർന്ന് കൊലപ്പെടുത്തിയ ഖദീജ എന്ന വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ 24ന് ലഭിച്ചു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിൽ തെക്കേത്തൊടിയിൽ ഖദീജയാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ചാണ് പ്രതികൾ ഖദീജയെ കൊലപ്പെടുത്തിയത്. ഖദീജയുടെ കഴുത്തിലെ രണ്ട് അസ്ഥികൾ പോയിട്ടുണ്ടെന്നും കണ്ടെത്തി. ഖദീജയുടെ കവിളിലും മുഖത്തും കാണപ്പെട്ട മുറിവുകൾ ബലപ്രയോഗത്തെ തുടർന്ന് ഉണ്ടായതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വലത് കയ്യിലെ ഞരമ്പ് മുറിച്ചത് മരണം ഉറപ്പിച്ച ശേഷമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also : ആലപ്പുഴയില്‍ ഏഴംഗസംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു; ഒരാള്‍ അറസ്റ്റില്‍
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഖദീജയുടെ കൊലപാതക വിവരം പുറത്തുവരുന്നത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഖദീജയ്‌ക്കൊപ്പമായിരുന്നു സഹോദരിയുടെ മകളായ ഷീജയും പ്രായപൂര്‍ത്തിയാകാത്ത മകനും താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു മകന്‍ യാസിര്‍ മുംബൈയില്‍ നിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്. വ്യാഴാഴ്ച ഉച്ചയോടെ ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ സ്വര്‍ണാഭരണം പണയം വയ്ക്കാന്‍ ഷീജയും മക്കളും എത്തിയിരുന്നു. ഉടമ ഗിരീഷിനും ഇദ്ദേഹത്തിന്റെ സുഹൃത്തും സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച പ്രമോദിനും തോന്നിയ സംശയമാണ് പൊലീസിനെ അറിയിക്കാന്‍ കാരണമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം ഖദീജയുടേതാണ് എന്ന് വ്യക്തമായത്. ബന്ധുക്കളായതിനാല്‍ പരാതിയില്ലെന്ന് ഖദീജ അറിയിച്ചതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. വൈകീട്ട് ഇതേ ജ്വല്ലറിയില്‍ സ്വര്‍ണം വില്‍ക്കാന്‍ യാസിര്‍ വീണ്ടും എത്തിയതിനെ തുടര്‍ന്ന് പൊലീസ് ഖദീജയുടെ വീട്ടില്‍ അന്വേഷണം നടത്തി. കൈത്തണ്ടയില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ജി സുരേഷ് ഒറ്റപ്പാലം സിഐ വി ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഷീജയെയും മക്കളെയും അറസ്റ്റ് ചെയ്തു.
Story Highlight: Ottapalam Khadeeja murder Postmortem report to 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here