Advertisement

ഹരിത തർക്കത്തിന് കാരണം നവാസിന്റെ പരാമർശങ്ങളല്ല; പിന്നിൽ ഗൂഢാലോചനയെന്ന് പി എം എ സലാം

September 12, 2021
Google News 1 minute Read

ഹരിത വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് പി എം എ സലാം.ഹരിത ഭാരവാഹികൾക്ക് നിഗൂഢമായ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നെന്ന് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാവില്ല. ഹരിത തർക്കത്തിന് കാരണം നവാസിന്റെ പരാമർശങ്ങളല്ല. തർക്കം മുൻപ് തന്നെ തുടങ്ങി, നവാസിന്റെ വാക്കുകൾ വീണുകിട്ടിയത് ആയുധമാക്കി. രാത്രിയിൽ പ്രശ്‌നം തീർത്തവർ രാവിലെ എതിർത്ത് വാർത്ത കൊടുക്കും.

Read Also : രാജ്യത്ത് ഇന്ന് 28,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിദിന കേസുകളിൽ കുറവ്

അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടിയിലായിരുന്നു പറയേണ്ടത്. എന്നാല്‍ നേതൃത്വത്തെ അറിയിക്കേണ്ടതിന് പകരം ചാനലുകളെ ആണ് അറിയിച്ചിരുന്നത്. നാല് വര്‍ഷമായി ഹരിതയുടെ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ വരെ പരാതിയില്‍ ഒപ്പിട്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലീഗ് നേതൃത്വം പലതവണ ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍ യോഗത്തില്‍ പ്രശ്‌നം തീര്‍ത്തവര്‍ ചാനലുകളില്‍ വന്ന് യോഗതീരുമാനത്തിന് എതിരായി വാര്‍ത്ത കൊടുത്തെന്നും സലാം പറഞ്ഞു.

താന്‍ മാത്രമല്ല ചര്‍ച്ചകളില്‍ പങ്കെടുത്തത്. സ്വാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കുട്ടി അഹമ്മദ് കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍ തുടങ്ങിയവരെല്ലാം വിവിധ ഘട്ടങ്ങളില്‍ ഹരിത നേതാക്കളുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിട്ടുണ്ട്. എം.എസ്.എഫ് പൊന്നാനി മണ്ഡലം കണ്‍വന്‍ഷനിലാണ് സലാം ഹരിത വിവാദത്തെക്കുറിച്ച് വിശദീകരിച്ചത്.

Story Highlight: pma-salam-about-haritha-contraversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here