Advertisement

2009 ലാഹോർ ഭീകരാക്രമണത്തിന്റെ ഇര തിലൻ സമരവീര 12 വർഷങ്ങൾക്കു ശേഷം പാകിസ്താനിൽ

September 12, 2021
2 minutes Read
Thilan Samaraweera attack Pakistan

2009 ലാഹോർ ഭീകരാക്രമണത്തിൽ പരുക്കേറ്റ ശ്രീലങ്കയുടെ മുൻ താരം തിലൻ സമരവീര 12 വർഷങ്ങൾക്കു ശേഷം പാകിസ്താനിൽ തിരികെ എത്തി. നിലവിൽ ന്യൂസീലൻഡ് പരിശീലക സംഘത്തിലെ അംഗമാണ് സരവീര. പാകിസ്താൻ പര്യടനത്തിനുള്ള ന്യൂസീലൻഡ് ടീമിനൊപ്പം സരവീരയും എത്തിയിട്ടുണ്ട്. 18 വർഷങ്ങൾക്കു ശേഷമാണ് ന്യൂസീലൻഡ് പാകിസ്താനിൽ പര്യടനം നടത്തുന്നത്. (Thilan Samaraweera attack Pakistan)

2009 ലാഹോർ ബസ് ആക്രമണത്തിൽ പരുക്കേറ്റ അഞ്ച് താരങ്ങളിൽ ഒരാളായിരുന്നു സമരവീര. സമരവീരയെ കൂടാതെ ക്യാപ്റ്റൻ മഹേല ജയവർധനെ, വൈസ് ക്യാപ്റ്റൻ കുമാർ സംഗക്കാര, തരംഗ പരവിതരണ, അജന്ത മെൻഡിസ് എന്നിവർക്കാണ് അന്ന് പരുക്കേറ്റത്. തുടർന്ന് പര്യടനം പാതിവഴിയിൽ നിർത്തിവച്ച് ശ്രീലങ്കൻ ടീം നാട്ടിലേക്ക് മടങ്ങി.

ഈ സംഭവത്തെ തുടർന്ന് പാകിസ്താനിലേക്ക് ടീമുകൾ പര്യടനം നടത്തിയിരുന്നില്ല. ഹോം മാച്ചുകൾ യുഎഇയിലാണ് നടന്നുവന്നിരുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ ടീമുകൾ പാകിസ്താൻ പര്യടനം നടത്തുന്നുണ്ട്. സെപ്തംബർ 11നാണ് പരിമിത ഓവർ മത്സരങ്ങൾക്കായി കിവീസ് ടീം പാകിസ്താനിലെത്തിയത്. 17ന് ഏകദിന മത്സരത്തോടെ പരമ്പര ആരംഭിക്കും. സെപ്തംബർ 17നാണ് പര്യടനം ആരംഭിക്കുക. 17, 19, 21 തീയതികളിൽ ഏകദിന മത്സരങ്ങൾ നടക്കും. റാവൽപിണ്ടിയിലാണ് ഏകദിന പരമ്പര നടക്കുക. ലാഹോറിൽ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലെ ആദ്യ മത്സരം സെപ്തംബർ 25നാണ്. ഒക്ടോബർ മൂന്നിനാണ് അവസാന ടി-20 മത്സരം.

Story Highlight: Thilan Samaraweera Lahore bus attack Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top