Advertisement

വിജയ് രൂപാണിയുടെ രാജിക്കുകാരണം പ്രധാനമന്ത്രിയുടെ കര്‍ശന നിലപാട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഞ്ചുപേരുകള്‍

September 12, 2021
1 minute Read
vijay rupani and narendra modi

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വിജയ് രൂപാണിയെ മാറ്റുന്നതില്‍ താത്പര്യമില്ലാതിരുന്നിട്ടും ഒടുവില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നു.

ഗുജറാത്തിലെ സംഘടനാ ഘടകത്തില്‍ അമിത്ഷായ്ക്കുപരി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ പിടിമുറുക്കുന്നെന്ന് കൂടിയാണ് പുതിയ സാഹചര്യം വ്യകതമാക്കുന്നത്. മന്‍സുഖ് മാണ്ഡവ്യ, നിതിന്‍ പാട്ടീല്‍ അടക്കം അഞ്ച് പേരുകളാണ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത്.

ലോക്‌സഭാ അംഗമായ സിആര്‍ പാട്ടീലാണ് വര്‍ഷങ്ങളായ വാരണാസി മണ്ഡലത്തിന്റെ മേല്‍നോട്ട ചുമതല പ്രധാനമന്ത്രിക്കുവേണ്ടി നിര്‍വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാട്ടീല്‍, പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിക്കപ്പെട്ടു. എന്നാല്‍ അമിത്ഷായ്ക്ക് അത്ര താത്പര്യമുള്ളയാളല്ല സിആര്‍ പാട്ടീല്‍. അധ്യക്ഷനായി ചുമതലയേറ്റ പാട്ടീല്‍ സംഘടനയുടെ നേതൃനിരയില്‍ വരുത്തിയ മാറ്റവും അമിത് ഷായുടെ താത്പര്യത്തിന് വിരുദ്ധമായായിരുന്നു.

Read Also : വിജയ് രൂപാണിയുടെ രാജി കൃത്യമായ കണക്കുകൂട്ടലിന്റെ ഭാഗമെന്ന് ജിഗ്നേഷ് മേവാനി

പ്രധാനമന്ത്രിയുടെ വിശ്വസ്തനായ പാട്ടീല്‍ ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തിരിച്ചടിയുണ്ടാകുമെന്ന് അദ്ദഹത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പും ആംആദ്മിക്കുണ്ടായ നേട്ടവും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ കര്‍ശന നിലപാടെടുത്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഗുജറാത്ത് മന്ത്രിസഭയുടെ അഴിച്ചുപണിയിലും അടുത്തിടെ നടന്ന കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയിലും പട്ടേല്‍ വിഭാഗത്തിന് വലിയ പരിഗണന ലഭിച്ചിട്ടുണ്ട്.

Story Highlight: vijay rupani, narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top