മുന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗിന്റെ ചെറുമകന്‍ ബിജെപിയില്‍ ചേര്‍ന്നു

മുന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗിന്റെ ചെറുമകന്‍ ഇന്ദര്‍ജിത്ത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലാണ് ഇന്ദര്‍ജിത്ത് സിംഗ് ബിജെപി അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസ് മുത്തച്ഛനോട് ശരിയായ രീതിയിലല്ല പെരുമാറിയതെന്നും അതില്‍ അദ്ദേഹത്തിന് ദുഃമുണ്ടായിരുന്നുവെന്നും ഇന്ദര്‍ജിത്ത് സിംഗ് പറഞ്ഞു. പെതുപ്രവര്‍ത്തനം തുടങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ വാജ്‌പേയില്‍ നിന്നും അദ്വാനിയില്‍ നിന്നും അനുഗ്രഹം വാങ്ങണമെന്ന് മുത്തച്ഛന്‍ പറഞ്ഞതായും ഇന്ദര്‍ജിത്ത് പറഞ്ഞു. മുത്തച്ഛന്റെ ആഗ്രഹമാണ് ബിജെപിയില്‍ ചേര്‍ന്നതിലൂടെ നിറവേറ്റിയതെന്നും ഇന്ദര്‍ജിത്ത് സിംഗ് കൂട്ടിച്ചേര്‍ത്തു.
Story Highlight: Gyani Zail Singh’s grandson joined BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here