Advertisement

മുംബൈയില്‍ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം; കുടുംബാംഗങ്ങള്‍ക്ക് ധനസഹായം

September 13, 2021
Google News 1 minute Read
Maha CM announces 10 lakh Sakinaka rape victim

മുംബൈയിലെ സാകിനാക്കയില്‍ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍
കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 20 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ പ്രതികള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്തു. യുവതിയെ കൊലപ്പെടുത്തിയ ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാകുമെന്നും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുവെന്നും മുംബൈ പൊലീസ് കമ്മിഷണര്‍ ഹേമന്ത് നഗ്രാലെ വ്യക്തമാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സാക്കിനാക്കയിലെ ഖൈരാനി റോഡില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്. ശനിയാഴ്ച രാവിലെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ പ്രതിയായ മോഹിത് ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ യുവതിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് കേസില്‍ നിര്‍ണായകമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Story Highlight: Maha CM announces 10 lakh Sakinaka rape victim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here