പാലാ ബിഷപ്പിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരം; മന്ത്രി പി രാജീവ്

പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ മന്ത്രി പി രാജീവ്. മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമെന്ന് മന്ത്രി പ്രതികരിച്ചു. ഇത്തരം വിഷയങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതല്ലെന്നും പി രാജീവ് വ്യക്തമാക്കി.
അതേസമയം ബിഷപ്പിന് പിന്തുണ അറിയിച്ച് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ളയും ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തി. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
Read Also : നർകോട്ടിക് ജിഹാദ് പരാമർശം: പാലാ ബിഷപ്പിനെ പിന്തുണച്ച് പി.എസ്. ശ്രീധരൻപിള്ള
പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്നും സാമൂഹിക തിന്മകള്‍ക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാന്‍ ആകില്ലെന്നും ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
Story Highlight: p rajeev-pala bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here