Advertisement

‘പ്രക്ഷോഭത്തിനായി പ്രേരിപ്പിക്കുന്ന പ്രതികരണം’; അമരീന്ദര്‍ സിംഗിനെ വിമര്‍ശിച്ച് ഹരിയാന മന്ത്രി

September 14, 2021
1 minute Read

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നയിക്കുന്ന കര്‍ഷകര്‍ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നടത്തിയ പരാമര്‍ശത്തിനെതിരെ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. അമരീന്ദര്‍ സിംഗിന്റെ പ്രതികരണം നിരുത്തരവാദപരമെന്നായിരുന്നു അനില്‍ വിജ് പ്രതികരിച്ചത്. പ്രക്ഷോഭത്തിനായി പഞ്ചാബ് കര്‍ഷകരെ പ്രേരിപ്പിക്കുന്നതാണ് അമരീന്ദര്‍ സിംഗിന്റെ പരാമര്‍ശമെന്നും അനില്‍ വിജ് പറഞ്ഞു.

ഇന്നലെയാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം തുടരുന്നതില്‍ ആശങ്ക അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് സമരം നടത്തണമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു. കര്‍ഷക സമരം പഞ്ചാബിന്റെ സമ്പദ്വ്യവസ്ഥയെ ബാധിച്ചതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തലാണ് ലക്ഷ്യമെങ്കില്‍ പ്രതിഷേധം ഡല്‍ഹിയിലേക്കോ ഹരിയാനയിലേക്കോ മാറ്റണമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. പഞ്ചാബിനെ ശല്യം ചെയ്യരുതെന്നും കര്‍ഷക സമരം വികസനത്തെ ബാധിക്കുന്നുണ്ടെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് അനില്‍ വിജ് രംഗത്തെത്തിയിരിക്കുന്നത്.

Story Highlight: anil vij against amarinder singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top