Advertisement

ഉപജീവനമാർ​ഗമില്ല, കുടുംബം കഴിയുന്നത് മറ്റുള്ളവരുടെ സഹായത്തിൽ; സെറിബ്രൽ പാൾസി ബാധിച്ച എട്ട് വയസുകാരന്റെ ചികിത്സ അനിശ്ചിതത്വത്തിൽ

September 14, 2021
2 minutes Read
cerebral palsy boy help

സെറിബ്രൽ പാൾസി ബാധിച്ച എട്ട് വയസുകാരനുമായി വാടകവീടുകൾ കയറി ഇറങ്ങുകയാണ് പത്തനംതിട്ടയിലെ നീതു ജോസഫ്. ഭർത്താവിനെ ഡൽഹിയിൽ നിന്ന് കാണാതായതോടെ മറ്റുള്ളവരുടെ ചെറിയ സഹായം മാത്രമാണ് ഇവരുടെ ആശ്രയം. പ്രായാധിക്യത്തിൽ നിസഹായനായ ജോസഫിന് മകളുടെയും കൊച്ചുമകന്റെയും അവസ്ഥയിൽ പരിതപിക്കാനല്ലാതെ മറ്റൊന്നിനുമാവുന്നില്ല.

പത്തനംതിട്ട നഗരത്തിന് അത്രയൊന്നും അകലെയല്ല താഴേ വെട്ടിപ്പുറത്തെ ഈ വീട്. ഇവിടെ എത്രകാലം എന്ന് ചോദിച്ചാൽ ഇറക്കി വിടും വരെ എന്ന് മാത്രമേ നീതുവിനും അച്ഛൻ ജോസഫിനും പറയാനാകൂ. ഇതുവരെ കഴിഞ്ഞ വാടകവീടുകളിലെല്ലാം സംഭവിച്ചത് അതാണ്. 87 വയസു കഴിഞ്ഞ ജോസഫിന് മകളുടെയും കൊച്ചുമകന്റെയും ഭാവിയോർത്ത് ആധിയാണ്.

സെറിബ്രൽ പാഴസി ബാധിച്ച ആന്റണി നിരന്തരമായ ചികിത്സയും വ്യായാമവും കൊണ്ട് ഇപ്പോൾ സംസാരിച്ച് തുടങ്ങി. എങ്കിലും കൈത്താങ്ങില്ലാതെ എഴുന്നേറ്റ് നിൽക്കാനാവില്ല. നടക്കാനും. വർഷങ്ങളോളം ഡൽഹിയിലായിരുന്ന കുടുംബം നീതുവിന്റെ ഭർത്താവ് സെബസ്റ്റിയെ കാണാതായതോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. അമ്മ മരിച്ചതോടെ കുട്ടിയെ ഒറ്റക്കാക്കി ജോലിക്ക് നീതുവിന് പോകാനാവില്ലെന്നായി. ഇതോടെ വരുമാനവും നിലച്ചു.

Read Also : ‘റേഷൻ ഇല്ലങ്കിൽ പട്ടിണിയാണ്’; ഭക്ഷണത്തിനും മരുന്നിനും പോലും വകയില്ലാതെ ദുരിതത്തിലായി വൃദ്ധ ദമ്പതികൾ

ആന്റണിയുടെ ആരോ​ഗ്യ നിലയിൽ ഇപ്പോൾ പുരോ​ഗതിയുണ്ട്. കുട്ടി സംസാരിക്കാനും പാട്ടുകൾ പാടാനുമെല്ലാം തുടങ്ങി. അവന്റെ മാറ്റങ്ങളിൽ മാത്രമാണ് നീതുവിന്റെ പ്രതീക്ഷ. പക്ഷെ തിരുവനന്തപുരം എസ്എടിയിലേക്കുള്ള യാത്രക്കും അവന്റെ പരിശീലനത്തിനും ഇനി ആരുടെ മുന്നിൽ കൈനീട്ടുമെന്നറിയാത്ത നിലയിലാണ് ഈ കുടുംബം.

ഈ കുടുംബത്തിന് വേണം സുമനസുകളുടെ സഹായം :

Name : NEETU
Account Number : 40405131855
IFSC Code: SBIN0007252
SBI Pathanamthitta Town Branch
Phone: 7510125300

Story Highlight: cerebral palsy boy help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top