Advertisement

നിയമസഭാ തെരെഞ്ഞെടുപ്പ് പരാജയം; എറണാകുളം സിപിഐഎമ്മിൽ കൂട്ട നടപടി

September 14, 2021
Google News 1 minute Read
cpim polit bureau

നിയമസഭാ തെരെഞ്ഞെടുപ്പ് പരാജയം; സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. തൃക്കാക്കരയിലെ പരാജയത്തിൽ സി കെ മണിശങ്കറിനെ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിൻസെന്റിന്റെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും നീക്കി.

Read Also : ത്രിപുരയില്‍ സിപിഐഎമ്മിനെതിരെ ബിജെപി നടത്തുന്ന ആക്രമണങ്ങളില്‍ ശക്തമായി പ്രതിഷേധിക്കണം; ഫാസിസ്റ്റ് ആക്രമണമെന്ന് എ വിജയരാഘവന്‍

എറണാകുളം ജില്ലയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള കൂട്ട നടപടിയിലേക്ക് സിപിഐഎം എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല് മണ്ഡലങ്ങളിലെ തോൽവിയായിരുന്നു അന്വേഷണ കമ്മിഷൻ റിപ്പോർട്ട്.

തൃപ്പൂണിത്തുറയിലെ പരാജയത്തിൽ ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരനെ ഒഴിവാക്കി. പിറവത്തെ പരാജയത്തിൽ കുത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെതിരെ നടപടി. ഷാജുവിനെ എറണാകുളം ജില്ല കമ്മിറ്റി, ഏരിയ സെക്രട്ടറി എന്നി സ്ഥാനത്ത് നിന്നും മാറ്റി. പെരുമ്പാവൂരിലെ പരാജയത്തിൽ ജില്ലാ സെക്രട്ടെറിയേറ്റ് അംഗം എൻ സി മോഹനന് പരസ്യശാസന.

Story Highlight: CPIM-Ernakulam-local committee-area committee-changed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here