Advertisement

കടൽക്കൊല കേസ്: ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയുടെ അമ്മ ഹൈക്കോടതിയിൽ

September 14, 2021
Google News 2 minutes Read
Enrica Lexie case HC

ഇറ്റാലിയൻ നാവികർ പ്രതികളായ കടൽക്കൊല കേസിൽ മൽസ്യത്തൊഴിലാളിയുടെ അമ്മ ഹൈക്കോടതിയിലേക്ക്. അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയുടെ അമ്മയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബോട്ടുടമ തന്റെ മകന്റെ പേര് നിർദേശിച്ചില്ല. സംഭവത്തെ തുടർന്ന് മാനസിക നില തെറ്റിയ മകൻ ചികിത്സ ലഭിച്ചില്ലെന്നും, മകൻ പിന്നീട് ആത്മഹത്യ ചെയ്‌തെന്നും ഹർജിയിൽ പറയുന്നു.

2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് നിന്നും 20.5 നോട്ടിക്കൽ മൈൽ അകലെയായിരുന്ന എംടി എൻട്രിക്ക ലെക്സി കപ്പലിലെ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചത്. കേസിലെ ഇറ്റാലിയൻ നാവികരായ മാസിമിലാനോ ലത്തോർ, സാൽവത്തോർ ജിറോൺ എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു.

Read Also : സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കേരള കോണ്‍ഗ്രസ് (എം)

കടൽക്കൊലക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരുക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു ആവശ്യം. സംഭവത്തിൽ പരുക്കേറ്റതിനാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. നഷ്ടപരിഹാര വിതരണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

സെന്റ് ആന്റണീസ് ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് തടഞ്ഞ് സുപ്രിംകോടതി പിന്നീട തടഞ്ഞിരുന്നു. സംഭവത്തിൽ പരുക്കേറ്റതിനാൽ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴ് മൽസ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജികളിലാണ് നടപടി. സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് നോട്ടിസ് അയക്കാൻ ഉത്തരവിട്ട ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച്, രണ്ടാഴ്ചയ്ക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു. അതുവരെ ബോട്ടുടമയ്ക്കുള്ള രണ്ട് കോടി രൂപ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതിക്ക് നിർദേശം നൽകി.

Read Also : കെ.പി. അനിൽകുമാറിന്റെ സി.പി.ഐ.എം. പ്രവേശനം; ചർച്ച നടത്തിയത് കോഴിക്കോട് ജില്ലാ കമ്മിറ്റി

ഹർജികളിൽ നിലപാട് അറിയിക്കാൻ കേരള സർക്കാരിനോടും നിർദേശിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കേരള ഹൈക്കോടതിയെ നേരിട്ട് സമീപിക്കാവുന്നതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലപാട് വ്യക്തമാക്കി. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് കേന്ദ്രസർക്കാർ നിർദേശത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് തങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കണമെന്നാണ് പരുക്കേറ്റ മൽസ്യത്തൊഴിലാളികളുടെ ആവശ്യം.

Story Highlight: Enrica Lexie case High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here