പത്തനംതിട്ട ഡിസിസി ഓഫിസില്‍ കരിങ്കൊടി കെട്ടിയ സംഭവം; പൊലീസ് കേസെടുത്തു

പത്തനംതിട്ട ഡിസിസി ഓഫിസില്‍ കരിങ്കൊടി കെട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം 29 ന് കെപിസിസി പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഓഫിസില്‍ കരിങ്കൊടി കെട്ടിയത്.
പി.ജെ. കുര്യനും ആന്റോ ആന്റണി എം.പി.ക്കും സതീഷ് കൊച്ചുപറമ്പിലിനുമെതിരെ പോസ്റ്ററും പതിപ്പിച്ചിരുന്നു. പത്തനംതിട്ടയെ ഒറ്റുകൊടുക്കാന്‍ എത്തിയ യൂദാസ് ആണ് ആന്റോ ആന്റണി എന്നായിരുന്നു പോസ്റ്ററിലെ വിമര്‍ശനം. സതീഷ് സജീവ പ്രവര്‍ത്തകനല്ലെന്നും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു മറ്റൊരു ആരോപണം. ഇതിനെതിരെയാണ് സതീഷ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Story Highlight: police case black flag dcc office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here