Advertisement

പാലാ ബിഷപ്പിനെ അനുകൂലിച്ച് തൃശൂർ യുഡിഎഫിന്റെ വർത്താക്കുറിപ്പ്; പ്രസ്താവന തളളി ഡിസിസി പ്രസിഡന്റ്

September 14, 2021
Google News 1 minute Read

പാലാ ബിഷപ്പിനെ അനുകൂലിച്ച് തൃശ്ശൂരിൽ യുഡിഎഫിന്റെ വർത്താക്കുറിപ്പ് വിവാദത്തിൽ. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്‍റെ പ്രസ്താവന ഒരു മതത്തിനും എതിരല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു പ്രസ്താവന.

എന്നാൽ ഇത് ശ്രദ്ധ നേടിയതോടെ പ്രസ്താവനയെ തളളി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രംഗത്തെത്തി. പ്രസ്താവനയുമായി ഡിസിസിക്ക് ബന്ധമില്ലെന്നും ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് യുഡിഎഫിലെ ചില തൽപ്പര കക്ഷികള്‍ ഇറക്കിയതാണെന്നുമാണ് പ്രസിഡന്‍റ് ജോസ് വള്ളൂരിന്റെ പ്രതികരണം.

Read Also : നിയമസഭാ തെരെഞ്ഞെടുപ്പ് പരാജയം; എറണാകുളം സിപിഐഎമ്മിൽ കൂട്ട നടപടി

അതേസമയം കോണ്‍ഗ്രസും യുഡിഎഫും തകര്‍ച്ചയുടെ വക്കിലെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. ഉള്‍പാര്‍ട്ടി ജനാധിപത്യം യുഡിഎഫില്‍ ഇല്ലാതായി. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ എല്‍ഡിഎഫിലേക്ക് വരുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചിരിക്കുകയാണ്. യുഡിഎഫ് എന്നത് പ്രതിലോമ രാഷ്ട്രീയത്തിന്റെ ചേരുവയാണ്. അടിസ്ഥാനപരമായി ജനങ്ങളുടെ താത്പര്യത്തെയല്ല യുഡിഎഫ് പ്രതിനിധാനം ചെയ്യുന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രതിസന്ധിയിലാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് യുഡിഎഫ് നീങ്ങുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

Story Highlight: Thrissur-udf-about-palabishop-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here