തിരുവനന്തപുരം സ്വർണ്ണക്കടത്ത്; വിചാരണയ്ക്കായി കസ്റ്റംസ് കോടതിയിലേക്ക്

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ വിചാരണയ്ക്ക് കോടതിയെ സമീപിക്കാനൊരുങ്ങി കസ്റ്റംസ്. കാരണം കാണിക്കൽ നോട്ടിസിന് പ്രതികൾ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കസ്റ്റംസിന്റെ തീരുമാനം.
Read Also : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മാപ്പുസാക്ഷികൾ ഉണ്ടായേക്കില്ല: കസ്റ്റംസ്
കേസിൽ 53 പ്രതികളിൽ നാല് പ്രതികൾ മാത്രമാണ് കസ്റ്റംസിന് മറുപടി നൽകിയത്. മുഖ്യപ്രതികളും വിമാന കമ്പനികളും മറുപടി നൽകിയിട്ടില്ലെന്ന് കസ്റ്റംസ് പറയുന്നു. അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രതികള്‍ക്ക് കസ്റ്റംസ് ഷോക്കോസ് നോട്ടിസ് നല്‍കിയിരുന്നു. കുറ്റപത്രത്തിന്റെ ഡ്രാഫ്റ്റ് തയ്യാറായതായും പരിശോധനയ്ക്കായി ഇത് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയെന്നും പ്രോസിക്യൂഷന്‍ ചുമതലയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.
Read Also : തിരുവനന്തപുരം സ്വര്‍ണക്കടത്ത്; ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും അന്വേഷണം
Story Highlight: trivandrum gold smuggling, Customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here