ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും സിംഗപ്പൂരും

അതിവേഗ പണമിടപാട് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒരുങ്ങുന്നു. ഇന്ത്യന്‍ റിസര്‍വ് ബാങ്കും സിംഗപൂര്‍ മോണിറ്ററി അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.
ഒരു രാജ്യങ്ങളുടെയും അതിവേഗ പണമിടപാട് സംവിധാനങ്ങളായ യുപിഐ, പേ നൗ എന്നിവ പരസ്പരം ബന്ധിപ്പിക്കും. 2022 ജൂലൈ മാസത്തോടെ ഇത് സാധ്യമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റ് വഴികള ആശ്രയിക്കാതെയും കുറഞ്ഞ ചിലവിലും പണമിടപാട് നടത്താനാകും.
യുപിഐ, പേ നൗ ബന്ധിപ്പിക്കല്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.
Read Also : പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നിർത്തലാക്കാനൊരുങ്ങി ബിഎസ്എൻഎൽ
എളുപ്പത്തില്‍ പണവിനിമയം സാധ്യമാകും എന്നത് കൂടാതെ സുരക്ഷിതത്വവും ഇതിലൂടെ ഉറപ്പുവരുത്തുന്നുണ്ട്. ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ സ്വീകാര്യത നേടിയ സംവിധാനമാണ് യുപിഐ. ഓരോ വര്‍ഷവും ഇതില്‍ വലിയ വര്‍ദ്ധനവും ഉണ്ടാകുന്നുണ്ട്.
Story Highlight: upi and paynow singapore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here