Advertisement

ഇന്തോനേഷ്യയില്‍ കാര്‍ഗോ വിമാനം മലയില്‍ ഇടിച്ചുതകര്‍ന്നു; മൂന്നുപേരെ കാണാതായി

September 15, 2021
Google News 1 minute Read
cargo plane crash indonesia

ഇന്തോനേഷ്യയില്‍ കാര്‍ഗോ വിമാനം മലയില്‍ ഇടിച്ചുതകര്‍ന്നു മൂന്ന് പേരെ കാണാതായി. കിഴക്കന്‍ ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് വിമാനം ഇടിച്ചു വീണത്. ഓട്ടര്‍ 300 വിമാനം പാപുവയിലെ ഇന്റന്‍ജയയിലെ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്.

മൂന്ന് ജീവനക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥ പ്രതികൂല സാഹചര്യമായതിനാല്‍ പൈലറ്റിന് ലാന്‍ഡ് ചെയ്യാന്‍ റണ്‍വേ ദൃശ്യമാകാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് വിമാനം മലയില്‍ ഇടിച്ചിറങ്ങിയത്. അപകടം കഴിഞ്ഞ് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം പ്രദേശവാസികളാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. രക്ഷാസംഘം പുറത്തുവിട്ട ചിത്രത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നത് കാണാം.

Read Also : ഡെന്മാർക്കിൽ ഈ വർഷവും ഡോൾഫിൻ വേട്ടക്ക് അറുതിയില്ല; 1500 ഡോൾഫിനുകളെ കൊന്നു തള്ളി

ഇന്ത്യോനേഷ്യന്‍ മിലിട്ടറി ഫോഴ്‌സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. പപുവയിലെ ഇന്റന്‍ജയ ജില്ലയില്‍ നിന്നും നാേ്രബ ജില്ലയിലേക്ക് നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Story Highlight: cargo plane crash indonesia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here