Advertisement

മാനദണ്ഡം ലംഘിച്ച് സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ മത്സരവും വോട്ടെടുപ്പും

September 15, 2021
2 minutes Read
cpim

സി പി ഐ എം ബ്രാഞ്ച് സമ്മേളനത്തിൽ വോട്ടെടുപ്പും മത്സരവും നടന്നു. വിഭാഗീയത മത്സരങ്ങൾ ഒഴിവാക്കണമെന്ന കേന്ദ്രകമ്മിറ്റിയുടെ മാനദണ്ഡം ആദ്യ ദിനം തെറ്റിച്ചു. എ കെ ജി സെന്റർ ഉൾപ്പെടുന്ന ചിറക്കുളം ബ്രാഞ്ചിലാണ് മത്സരം നടന്നത്. നിലവിലെ ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് മത്സരം നടന്നത്. നിലവിലെ ബ്രാഞ്ച് സെക്രട്ടറി സുരേഷിനെതിരെ മത്സരിച്ച വിജേഷ് ആറിനെതിരെ മൂന്ന് വോട്ടുകൾക്ക് പരാജയപ്പെട്ടു. സംഭവത്തിൽ ഇരു വിഭാഗവും പാർട്ടി ജില്ലാ നേതൃത്വത്തിന് പരാതി നൽകി.

ഇന്നാണ് ബ്രാഞ്ച്​ സമ്മേളനങ്ങൾക്ക് ​ തുടക്കം കുറിച്ചത്​. സെപ്​റ്റംബർ 15 മുതൽ ജനുവരി മൂന്നു​വരെയാണ്​ ബ്രാഞ്ച്​ മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ. ബ്രാഞ്ച്​ സമ്മേളനത്തിൽ അംഗങ്ങളായ 15 പേരും പ​ങ്കെടുക്കും. ഒക്​ടോബർ 15 നാണ് ​ ബ്രാഞ്ച്​ സമ്മേളനം അവസാനിക്കുന്നത്.

Read Also : സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

അതേസമയം നിയമസഭ തെരഞ്ഞെടുപ്പും കൊവിഡും മൂലം ഒരുവർഷം വൈകിയാണ്​ സമ്മേളനങ്ങൾ നടക്കുന്നത്​. കൊവിഡ്​ മാനദണ്ഡം പാലിച്ചായിരിക്കും​ സമ്മേളനങ്ങൾ നടക്കുക.

Read Also : കെ പി അനിൽ കുമാറിന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വീകരണം

Story Highlight: Competition and voting at the CPI (M) branch meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top