കൽപ്പറ്റയിലെ ശ്രേയാംസ് കുമാറിൻ്റെ തോൽവി: സിപിഐഎമ്മിൽ നടപടി

നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റയിലെ എൽജെഡി സ്ഥാനാർഥി ശ്രേയാംസ് കുമാറിൻ്റെ തോൽവിയിൽ നടപടിയുമായി സിപിഐഎം. ശിക്ഷാനടപടിയുടെ ഭാഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി. ഏരിയ സെക്രട്ടറിയും എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും മോശം പ്രചാരണ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി ശാസിച്ചു. കൂടാതെ കൽപറ്റ ലോക്കൽ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നീക്കുകയും ചെയ്തു.
കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രൻ വിജയിച്ച സീറ്റ് ഇക്കുറി എൽഡിഎഫിലേക്ക് ഘടകക്ഷിയായി എത്തിയ എൽജെഡിക്ക് സിപിഎം വിട്ടു നൽകിയിരുന്നു. എന്നാൽ കൽപറ്റ സീറ്റിൽ കോൺഗ്രസിൻ്റെ ടി.സിദ്ദീഖിനോട് ശ്രേയാംസ് കുമാർ പരാജയപ്പെട്ടിരുന്നു.
Read Also : കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളില്‍ അതൃപ്തി
ശ്രേയാംസ് കുമാറിനായി താഴെത്തട്ടിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ലെന്ന വിമർശനം നേരത്തെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയിലേക്ക് സിപിഐഎം ജില്ലാ നേതൃത്വം കടന്നത്.
Story Highlight: election defeat in kalpetta: CPI(M) Action against local leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here