Advertisement

മതേതരത്വം കാത്ത് സൂക്ഷിക്കുന്നതിലെ പരാജയമാണ് കോൺഗ്രസ് വിടാൻ കാരണം; ജി.രതികുമാർ

September 15, 2021
Google News 1 minute Read

കോൺഗ്രസിനുള്ളിൽ മതേതരത്വമില്ലെന്ന് പാർട്ടി വിട്ട ജി.രതികുമാർ. മതേതരത്വം കാത്ത് സൂക്ഷിക്കുന്നതിലെ പരാജയമാണ് കോൺഗ്രസ് വിടാൻ കാരണം. മാലിന്യങ്ങളെന്ന് വിളിക്കുന്നത് ദൗർബല്യങ്ങൾ പുറത്തറിയാതിരിക്കാൻ വേണ്ടിയാണ്. കൊടിക്കുന്നിൽ സുരേഷും, കെ സി വേണുഗോപാലും പാർട്ടിയെ സംഘപരിവാറിലേക്ക് എത്തിക്കുന്നെന്നും രതികുമാർ ചൂണ്ടിക്കാട്ടി.

അൽപ്പസമയം മുമ്പാണ് കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവ് രതികുമാർ രാജി പ്രഖ്യാപനം നടത്തിയത്. കെ പി അനിൽ കുമാറിന് പിന്നാലെയാണ് രതികുമാറും കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നത്.

Read Also : എം പിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങിയില്ല; എസ് ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

കഴിഞ്ഞ നാൽപ്പത് വർഷക്കാലമായി കോൺഗ്രസ് പ്രവർത്തകനായ താൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചതായും, സംഘടനാപരമായ പല വിഷയങ്ങളും നേരിട്ടറിയാൻ ശ്രമിച്ചിട്ടും നിർഭാഗ്യവശാൽ കഴിഞ്ഞിട്ടില്ലെന്നും കെപിസിസി പ്രസിഡന്റിന് അയച്ച കത്തിൽ രതികുമാർ പറയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് ശേഷമാണ് ഈയൊരു തീരുമാനത്തിൽ എത്തിയത്.

കോൺഗ്രസ് വിട്ടെത്തിയ രതികുമാറിന് അർഹമായ സ്ഥാനം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐഎമ്മിലേക്ക് പോയതിന് വിമർശിക്കുന്ന കോൺഗ്രസിലെ നേതാക്കൾ ബിജെപിയിലേക്കാണ് പോയതെങ്കിൽ വിമർശിക്കില്ലെന്നും കോടിയേരി പറഞ്ഞു.

Story Highlight: g rathikumar-reacts-about-quiting-kpcc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here