Advertisement

എംപിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങിയില്ല; എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

September 15, 2021
Google News 2 minutes Read

ഒല്ലൂർ എസ് ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി എം പി. ഒല്ലൂർ എസ് ഐയായ ആന്റണിയോടാണ് സല്യൂട്ട് ചെയ്യാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടത്. എം പിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ്അദ്ദേഹം സല്യൂട്ട് ചെയ്യിപ്പിച്ചത്.

Read Also : കെപിസിസി സെക്രട്ടറി ജി രതികുമാർ കോൺഗ്രസ് വിട്ടു; ഉടൻ എ കെ ജി സെന്ററിലെത്തി സിപിഐഎമ്മിൽ ചേരും

തൃശൂര്‍ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. ഒരു താക്കീത് പോലെയായിരുന്നു അദ്ദേഹത്തിന്റെ നടപടി.സുരേഷ് ഗോപി എത്തിയിട്ടും ജീപ്പില്‍ തന്നെ തുടര്‍ന്ന ഒല്ലൂര്‍ എസ്‌ഐയെ അദ്ദേഹം വിളിച്ചുവരുത്തി താനൊരു എം.പി ആണെന്ന് ഓര്‍മ്മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ ആകാമെന്ന് പറയുകയുമായിരുന്നു.അതേസമയം സംഭവത്തിൽ എസ് ഐയുടെ ഭാഗത്ത് നിന്നും വിശദീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Read Also : കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ മാറ്റം; അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല

Story Highlight: M P suresh gopi forces sub inspector to salute him

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here