ഐഫോണ്‍ 13 സീരീസ്, ആപ്പിള്‍ വാച്ച് സീരീസ്, പുതിയ ഐപാഡ് മിനി; അറിയാം വിലയും മറ്റ് ഫീച്ചേഴ്സും

ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ഐഫോണ്‍ 13 സീരീസ്, ആപ്പിള്‍ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയാണ് അവതരിപ്പിച്ചത്.
ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിങ്ങനെ നാല് പതിപ്പുകളാണ് ഐഫോണ്‍ 13 പരമ്പരയിലുള്ളത്. ഇരട്ട ക്യാമറകളുള്ള ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 എന്നിവയ്ക്ക് ഒരേ രൂപകല്പനയാണുള്ളത്. പിങ്ക്, നീല, കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. ഇന്ത്യയില്‍ ഐഫോണ്‍ 13 മിനിക്ക് 69,990 രൂപയും ഐഫോണ്‍ 13ന് 79,990 രൂപയും വില വരും.
മൂന്ന് ക്യാമറകളുമായാണ് ഐഫോണ്‍ 13 ന്റെ പ്രോ പതിപ്പുകള്‍ എത്തിയിരിക്കുന്നത്. ഗ്രാഫൈറ്റ്, ഗോള്‍ഡ്, സില്‍വര്‍, സില്‍വര്‍ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഈ ഫോണ്‍ വിപണിയിലെത്തും. ഇന്ത്യയില്‍ ഐഫോണ്‍ 13 പ്രോയ്ക്ക് 1,19,900 രൂപയും ഐഫോണ്‍ പ്രോ മാക്സിന് 1,29,900 രൂപയും വില വരും.
Read Also : മടക്കാവുന്ന ഫോണുമായി ആപ്പിളും; ഫോള്‍ഡബിള്‍ ഐഫോണ്‍ എത്തുക 2022 ല്‍
പുതിയ അപ്‌ഡേറ്റുകളുമായാണ് ഐപാഡ് മിനി അവതരിപ്പിച്ചത്. എഫ് 1.8 അപ്പേര്‍ച്ചറില്‍ 12 എംപി റിയര്‍ ക്യാമറയും 12 2ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 12 എംപി അള്‍ട്രാ വൈഡ് ക്യാമറ സെല്‍ഫി ക്യാമറയുമാണ് ഐപാഡ് മിനിക്കുള്ളത്. അലൂമിനിയം ബോഡിയില്‍ നാല് നിറങ്ങളിലാണ് ഐപാഡ് മിനി പുറത്തിറങ്ങുക. 36,773 രൂപയാണ് ഇതിന്റെ വില.
Get the news from the #AppleEvent here. Meet iPhone 13 Pro, iPhone 13, Apple Watch Series 7, Apple Fitness+, iPad, and iPad mini. Swipe to explore
— Apple (@Apple) September 14, 2021
നൂറ് ശതമാനം പുനരുപയോഗം ചെയ്ത അലൂമിനിയത്തില്‍ നിര്‍മിതമായതാണ് പുതിയ ആപ്പിള്‍ വാച്ച് സീരീസ് 7. സ്‌ക്രീന്‍ വലിപ്പം 20 ശതമാനം വര്‍ധിപ്പിക്കുകയും കനം 40 ശതമാനം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 29,403 രൂപയാണ് ഇതിന്റെ വില.
Story Highlight: iphone 13 series price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here