നടന്‍ സോനു സൂദിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

ബോളിവുഡ് താരം സോനു സൂദിന്റെ ഓഫിസുകളില്‍ ആദായ നികുതി റെയ്ഡ്. മുംബൈയിലും ലഖ്‌നൗവിലും സോനുവിന്റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.sonu sood
സോനുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും ലഖ്‌നൗ ആസ്ഥാനമായുള്ള റിയല്‍ എസ്‌റ്റേസ് സ്ഥാപനവും തമ്മില്‍ അടുത്തിടെ നടന്ന ഇടപാടും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ ഇടപാടില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പിന് 2012ലും സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു.
അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി നടന്‍ സോനു സൂദ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി സോനുവിനെ പ്രഖ്യാപിച്ചിരുന്നു. ഈ കൂടിക്കാഴ്ചയും റെയ്ഡുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.
Read Also : ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ രാഷ്ട്രീയ പ്രവേശനമുണ്ടാകും; കങ്കണ റണാവത്ത്
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കുടിയേറ്റക്കാര്‍ക്ക് വേണ്ടിയടക്കം നടന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനും സോനു സൂദ് ശ്രമങ്ങള്‍ നടത്തിയിരുന്നു.
Story Highlight: sonu sood, income tax raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here