പുതിയ കായിക നയം ജനുവരിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പുതിയ കായിക നയം ജനുവരിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാനുസൃതമായ മാറ്റം ഉള്‍ക്കൊണ്ടാണ് പുതിയ കായിക നയം രൂപീകരിക്കുക. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഫുട്‌ബോള്‍ അക്കാദമികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
കായികമേഖലയില്‍ ആയിരം കോടി രൂപയുടെ പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നാല്‍പ്പത് പുതിയ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് വേണ്ടി സമഗ്രമായ കായിക നയം സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാ ജില്ലകളിലും നേരിട്ടെത്തി സന്ദര്‍ശനം നടത്തി അടിസ്ഥാനപരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്തെല്ലാമെന്ന് കണ്ടെത്താന്‍ ശ്രമിക്കുമെന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത്. ഇതിന് പിന്നാലെയാണ് കായിക നയം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം എത്തിയിരിക്കുന്നത്.
Story Highlights :cm on new sports policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here