Advertisement

‘വിമാന നിരക്ക് കുറയ്ക്കാന്‍ അടിയന്തര നടപടി വേണം’; കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

September 16, 2021
Google News 1 minute Read
pinarayi vijayan press meet

ലോക്ക്ഡൗണില്‍ നാട്ടിലകപ്പെട്ട പ്രവാസികള്‍ക്ക് തിരികെ പോരാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് പ്രവാസികള്‍. വിമാന നിരക്ക് കുത്തനെ കൂടിയ സാഹചര്യത്തില്‍ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ സുരക്ഷിതമായ പുനഃരധിവാസം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ വിമാന നിരക്ക് കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് നാട്ടിലകപ്പെട്ടു പോയ പ്രവാസി സഹോദരങ്ങള്‍ക്ക് തിരിച്ചു പോകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. കോവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് നമ്മുടെ പ്രവാസി സഹോദരങ്ങള്‍.

ഫ്‌ലൈറ്റ് നിരക്ക് രണ്ടും മൂന്നും മടങ്ങ് കുത്തനെ കൂടിയ സാഹചര്യത്തില്‍ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു. പ്രവാസി സഹോദരങ്ങളുടെ സുരക്ഷിതമായ പുനരധിവാസം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഫ്‌ലൈറ്റ് നിരക്ക് കുറയ്ക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചു.

Story Highlights : CM wrote letter to central minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here