21
Oct 2021
Thursday
Covid Updates

    കെ സുരേന്ദ്രൻറെ ചോദ്യം ചെയ്യൽ പൂർത്തിയായി; കേസ് രാഷ്ട്രീയ പ്രേരിതം നിയമപരായി നേരിടുമെന്ന് കെ സുരേന്ദ്രൻ

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ ചോദ്യം ചെയ്യൽ പൂർത്തിയായി. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്‌തത്‌. മഞ്ചേശ്വരം കോഴ കേസിൽ കുറ്റാരോപണങ്ങൾ നിഷേധിച്ച് കെ സുരേന്ദ്രൻ. സുന്ദരയ്ക്ക് പണം നൽകിയെന്ന് പറയപ്പെടുന്ന ദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മൊഴി.

    Read Also : ഇല്ലിക്കല്‍ കുഞ്ഞുമോന്‍ സിപിഐഎമ്മിലേക്ക്; കോണ്‍ഗ്രസ് വിട്ടുപോകുന്നവർ മാലിന്യങ്ങള്‍ തന്നെയെന്നാവർത്തിച്ച് സുധാകരന്‍

    സുന്ദരയെ അറിയില്ല, താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ മൊഴി നൽകി. കേസ് രാഷ്ട്രീയ പ്രേരിതം നിയമപരായി നേരിടുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കൊടകര,ബത്തേരി എന്നിവിടങ്ങളിലെ കേസുകളും രാഷ്ട്രീയ പ്രേരിതം. നിയമ വ്യവസ്ഥയോട്‌ വിശ്വാസമുള്ളത് കൊണ്ടാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

    ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. ഐപിസി 171 B, E വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.

    Story Highlight: crime-branch-questioned-k-surendran-on-manjeswaram-election-bribery-case

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top