Advertisement

ഇല്ലിക്കല്‍ കുഞ്ഞുമോന്‍ സിപിഐഎമ്മിലേക്ക്; കോണ്‍ഗ്രസ് വിട്ടുപോകുന്നവർ മാലിന്യങ്ങള്‍ തന്നെയെന്നാവർത്തിച്ച് സുധാകരന്‍

September 16, 2021
Google News 2 minutes Read
illikal kunjumon may join cpim

കോണ്‍ഗ്രസ് വിട്ടുപോകുന്നവർ മാലിന്യങ്ങള്‍ തന്നെയെന്നാവർത്തിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാർട്ടിവിട്ടു പോകുന്നവർക്കൊപ്പം അണികളില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സെമികേഡർ സംവിധാനം അറിയാത്തവരെ അത് പഠിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു. അതിനിടെ, മുന്‍ കോണ്‍ഗ്രസ് നേതാവും ആലപ്പുഴ നഗരസഭാധ്യക്ഷനുമായിരുന്ന ഇല്ലിക്കല്‍ കുഞ്ഞുമോന്‍ സിപിഎമ്മിലേക്ക് ചേക്കേറാന്‍ ചർച്ചകളാരംഭിച്ചു. ( illikal kunjumon may join cpim )

പാർട്ടിയിലെ കൊഴിഞ്ഞുപോക്കില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തിയിലാണ്. നേതൃത്വം ആത്മപരിശോധനക്ക് തയ്യാറാകണമെന്ന ആവശ്യവും ശക്തം. എന്നാല്‍, ആളുകളുടെ കൊഴിഞ്ഞു പോക്കില്‍ കുലുങ്ങില്ലെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. പാർട്ടി വിട്ടുപോകുന്നവർ മാലിന്യങ്ങള്‍ തന്നെയെന്ന് കെ സുധാകരന്‍ ആവർത്തിച്ചു.

അതിനിടെ, അച്ചടക്ക നടപടിയുടെ പേരില്‍ പാർട്ടി പുറത്താക്കിയ ആലപ്പുഴയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ സിപിഐഎം പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തി. സഹപ്രവർത്തകരെയും ഒപ്പം കൂട്ടി സിപിഎമ്മിലേക്ക് ചേക്കേറാനാണ് കുഞ്ഞുമോന്‍റെ നീക്കം. പാർട്ടി വിട്ടുപോകുന്നവർക്ക് അണികളുടെ പിന്തുണയില്ലെന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്‍റെ വാദം പൊളിക്കലാണ് ലക്ഷ്യം.

Read Also : നാര്‍കോട്ടിക് ജിഹാദ് വിവാദം; ചങ്ങനാശേരി ബിഷപ്പില്‍ നിന്നുലഭിച്ചത് പോസിറ്റീവായ പ്രതികരണം; സമവായത്തിനല്ല എത്തിയതെന്ന് കെ സുധാകരന്‍

ആലപ്പുഴ മുന്‍ നഗരസഭാ ചെയര്‍മാനാണ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍. എം ലിജുവിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കുഞ്ഞുമോനെതിരെ നടപടിയെടുത്തത്.

Story Highlights : illikal kunjumon may join cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here