‘മസാല ദോശയും ചമ്മന്തിയും ഒഴിവാക്കിയുള്ള ചടങ്ങ്’; സിപിഐ ജില്ലാ സെക്രട്ടറിയെ പരിഹസിച്ച് എല്‍ദോ എബ്രഹാം

സി.പി.ഐ ജില്ലാ സെക്രട്ടറിയെ പരോക്ഷമായി പരിഹസിച്ച് മുന്‍ എംഎല്‍എ എല്‍ദോ എബ്രാഹാം. മകളുടെ മാമ്മോദീസ ചടങ്ങിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് മുന്‍ എംഎല്‍എയുടെ മറുപടി. മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത ആര്‍ഭാടം ഒഴിവാക്കിയുള്ള മോളുടെ മാമ്മോദീസ ചടങ്ങ് എന്നാണ് എല്‍ദോ എബ്രഹാം ഫേസ്ബുക്കില്‍ കുറിച്ചത്.
മൂവാറ്റുപുഴയിലെ പരാജയ കാരണം എല്‍ദോയുടെ ആഢംബര വിവാഹമാണെന്ന് കാട്ടി ജില്ല സെക്രട്ടറി സിപിഐ സംസ്ഥാന കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ പങ്കുവച്ചുള്ള പരോക്ഷ മറുപടി.
എല്‍ദോ എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത…..
ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ….
ഞങ്ങളുടെ മകള്‍ക്ക് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ലളിതമായ മാമ്മോദിസ ചടങ്ങ്. എലൈന്‍ എല്‍സ എല്‍ദോ എന്ന പേരും നാമകരണം ചെയ്തു. 2021 മെയ് 24 നാണ് മോള്‍ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്. എലൈന്‍ എന്നാല്‍ ‘സൂര്യനെപ്പോലെ പ്രകാശിക്കുന്നവള്‍ ‘. ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു ഇവള്‍ വേഗതയില്‍ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നന്‍മയുടെ വിത്തുപാകും. പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവര്‍ക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും. തിന്‍മകള്‍ക്കെതിരെ പടവാള്‍ ഉയര്‍ത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പതാകവാഹകയാകും.
എന്റെയും ഭാര്യ ഡോക്ടര്‍ ആഗിയുടെയും ബന്ധുക്കള്‍ മാത്രം ചടങ്ങിന്റെ ഭാഗമായി. ജലത്താല്‍ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈന്‍ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോള്‍. മാലാഖ. പ്രതീക്ഷയുടെ പൊന്‍കിരണമാണ്. ചടങ്ങില്‍ സംബന്ധിച്ച കുടുംബാംഗങ്ങള്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് നന്ദി.
Story Highlights : eldo abraham facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here