കുപ്രസിദ്ധ ഗൂണ്ടാ നേതാവ് മരട് അനീഷ് പിടിയില്‍

കുപ്രസിദ്ധ ഗൂണ്ടാ നേതാവ് മരട് അനീഷ് പിടിയില്‍. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടയിലാണ് ഇയാളെ വാളയാര്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത്. രണ്ട് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. maradu aneesh
നിരവധി കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. വാളയാര്‍ വഴി കുഴല്‍പ്പണവും എംഡിഎംഎയും കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരട് അനീഷിന്റെ കാര്‍ പൊലീസ് പിടികൂടിയത്.
എക്‌സിറ്റ് പാസ് ഇല്ലാതെ വാളയാറിലെത്തിയ ബെന്‍സ് കാറില്‍ നിന്നാണ് അനീഷിനെ പിടികൂടിയത്. അനീഷാണ് കാര്‍ ഓടിച്ചിരുന്നത്. ചോദ്യം ചെയ്യലിന് ശേഷം അനീഷിനെ പാലക്കാട് പൊലീസിന് കൈമാറി.
Read Also : പിടികൂടിയ ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് മറിച്ചുവിറ്റ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
2019ല്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വെച്ച് 96ലക്ഷം രൂപയുടെ കള്ളപ്പണം കവര്‍ന്ന കേസിലെ പ്രതിയാണ് അനീഷ്. വണ്ടിത്താവളം സ്വദേശി കരുണ്‍, കൊല്ലം സ്വദേശിയായ ഷിനു പീറ്റര്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തു. അനീഷിന്റെ വാഹനം പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്നാണ് വിവരം.
Story Highlights : maradu aneesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here