Advertisement

ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കി; രേഖകള്‍ കൈമാറിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

September 16, 2021
Google News 2 minutes Read

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ പി. കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കാനായി. ഇ.ഡിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പി. കെ കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുന്‍പാകെ ഹാജരായത്. നേരത്തേ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് സാവകാശം തേടിയെങ്കിലും പിന്നീട് ഹാജരാകാന്‍ തീരുമാനിക്കുകയായിരുന്നു.

Read Also : ഇ.ഡി.ക്ക് മുന്നിൽ ഹാജരായ കുഞ്ഞാലിക്കുട്ടിക്ക് കെ.ടി. ജലീലിന്റെ പരിഹാസം

ലീഗ് മുഖപത്രം വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ രണ്ട് തവണയായി ഇ.ഡിക്ക് മുന്നില്‍ കെ. ടി ജലീല്‍ എംഎല്‍എ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.

Story Highlights : p k kunjalikuty submit documents to ed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here