ഇ.ഡി.ക്ക് മുന്നിൽ ഹാജരായ കുഞ്ഞാലിക്കുട്ടിക്ക് കെ.ടി. ജലീലിന്റെ പരിഹാസം

ചന്ദ്രിക കള്ളപ്പണക്കേസിൽ ഇ.ഡി.ക്ക് മുന്നിൽ ഹാജരായ പി.കെ. കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെ.ടി. ജലീൽ. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായി.
കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി. തെറ്റിദ്ധരിച്ച് ആരും തന്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ടെന്നും വഴിയിൽ തടയുഗം വേണ്ട. കാരാത്തോട്ടെ പരിപ്പ് ഇ.ഡി. കുടുക്കയിൽ വെന്തില്ലെന്നുമായിരുന്നു കെ.ടി. ജലീലിന്റെ പരിഹാസം.
Read Also : സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കൊവിഡ്; 178 മരണം
വിഷയത്തിൽ കെ.ടി. ജലീലിന്റെ രണ്ടാമത്തെ പരിഹഹസാണിത്. സെപ്റ്റംബർ രണ്ടിന് ഇ.ഡി വിളിപ്പിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയിൽ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താൻ ഇ.ഡി നിർദേശിച്ചിരുന്നു. എന്നാൽ രാവിലെ 11ന് വ്യക്തിപരമായ അസൗകര്യങ്ങൾ മൂലം കുഞ്ഞാലിക്കുട്ടിക്ക് എത്താൻ സാധിച്ചിരുന്നില്ല. 11 മണിക്ക് ഹാജരാകാത്തതിനെ തുടർന്ന് കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുൻ മന്ത്രി കെ.ടി ജലീൽ രംഗത്ത് വന്നു. ഇങ്ങനെ പോയാൽ കാരാത്തോട്ടേക്ക് ഇ.ഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ടെന്നാണ് ജലീലിന്റെ പരിഹാസം. കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ ഇ.ഡി വരുമ്പോൾ സമുദായത്തിന്റെ നേരെയുള്ള വെടിയുതിർക്കലായി മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യിൽ വെച്ചാൽ മതി. പശു വാല് പൊക്കുമ്പോൾ അറിയാം എന്തിനാണെന്ന് എന്നാണ് ഫേസ്ബുക്കിൽ ജലീൽ കുറിച്ചത്.
Read Also : പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു
എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് കുഞ്ഞാലിക്കുട്ടി ഇ.ഡി.യെ അറിയിച്ചിരുന്നു. ഇക്കാര്യം ഇ.ഡി സമ്മതിക്കുകയും ചെയ്തു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് കുഞ്ഞാലികുട്ടി ഇ.ഡി.ക്ക് മുന്നിൽ ഹാജരായത്. അതിന് തൊട്ടു പിന്നാലെയാണ് കെ.ടി. ജലീൽ പരിഹാസവുമായി രംഗത്തെത്തിയത്.
Story Highlights : KT Jaleel mocks PK Kunjalikkutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here