പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു

പി ഡി പി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വൈകീട്ടായിരുന്നു അന്ത്യം.
തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ് സിറാജ്. മൂന്നു തവണ തിരുവനന്തപുരം നഗരസഭയിൽ കൗൺസിലർ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർഥിയായുമാണ് സിറാജ് മത്സരിച്ചത്.
1995-ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000-ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മൽസരിച്ച് സിറാജ് തെഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് പുത്തൻപള്ളി വാർഡിൽ സ്വതന്ത്രനായാണ് പൂന്തുറ സിറാജ് മൽസരിച്ചത്. 2020-ൽ സിറാജിനെ പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ഐഎൻഎൽ സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കാൻ പൂന്തുറ സിറാജ് ശ്രമിച്ചെങ്കിലും സിപിഎം കര്‍ശന നിലപാട് സ്വീകരിച്ചതോടെ സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു.
Story Highlights :poonthura siraj passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here