സംസ്ഥാന സർക്കാരിന്റെ കിറ്റ് വിതരണത്തിൽ അഴിമതിയെന്ന് സിപിഐഎം-സിഐടിയു നേതാക്കൾ

സംസ്ഥാന സർക്കാരിന്റെ കിറ്റ് വിതരണത്തിൽ അഴിമതിയെന്ന് സിപിഐഎം-സിഐടിയു നേതാക്കൾ. കൊച്ചി സിവിൽ സപ്ലൈസ് ഓഫീസിനു മുന്നിൽ റേഷൻ കട തൊഴിലാളികൾ നടത്തിയ സമരത്തിലാണ് വിവിധ ജില്ലയിൽ നിന്നുള്ള സിപിഐഎം നേതാക്കൾ കിറ്റ് വിതരണത്തിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. സിപിഐഎം സംസ്ഥാന നേതാവ് കെ ചന്ദ്രൻ പിള്ളയുടെ സാനിധ്യത്തിലായിരുന്നു പ്രസംഗം.
Read Also : ചരിത്രം കുറിച്ച് സ്പേസ് എക്സ് ; ബഹിരാകാശ ടൂറിസത്തിന് തുടക്കം
സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എം വി സഞ്ജു, കണ്ണൂർ സിപിഐഎം നേതാവ് ടി വി തമ്പാൻ എന്നി നേതാക്കളുടേതായിരുന്നു ആരോപണം. സർക്കാരിന്റെ കിറ്റ് വിതരണത്തിലും ഭക്ഷ്യ വസ്‌തുക്കൾ നൽകുന്ന കിറ്റിലും അടിമുടി അഴിമതിയുണ്ടെന്നാണ് ഇരുവരുടെയും ആരോപണം. മുമ്പ് പ്രതിപക്ഷവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു .റേഷൻ കട തൊഴിലാളികൾക്ക് 11 മാസമായി സിവിൽ സപ്ലൈസും സർക്കാരും നൽകാനുള്ള കമ്മിഷൻ കുടിശിക ആവശ്യപ്പെട്ട് സിഐടിയു സംഘടിപ്പിച്ച സമരത്തിലായിരുന്നു നേതാക്കളുടെ ഏറ്റുപറച്ചിൽ.
സിപിഐഎം സംസ്ഥാന നേതാവ് കെ ചന്ദ്രൻ പിള്ളയുടെ സാനിധ്യത്തിലായിരുന്നു പ്രസംഗം. സർക്കാർ നൽകുന്ന കിറ്റ് വിതരണത്തിലെ വീഴ്ച്ചകൾക്കെതിരെ സിപിഐഎമ്മിന്റെ തന്നെ തൊഴിലാളി സംഘടനയായ സിഐടിയു തന്നെ രംഗത്തെത്തുന്നതും ആദ്യമായാണ്.
Story Highlight: state government-onamkit-issue-citu-cpim-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here