Advertisement

ലോകകപ്പിന് ശേഷം ട്വന്റി-20 നായക സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി

September 16, 2021
Google News 3 minutes Read

ലോകകപ്പിന് ശേഷം ട്വന്റി-20 നായക സ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കി വിരാട് കോലി. ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നും വിരാട് കോലി പറയുന്നു. ട്വിറ്ററിലൂടെയാണ് വിരാട് ഇക്കാര്യം അറിയിച്ചത്.

ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരമാനമെന്ന് വിരാട് പറയുന്നു. ഒന്‍പത് വര്‍ഷത്തോളമായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചു വരികയാണ്. 5-6 വര്‍ഷമായി നായകനെന്ന നിലയില്‍ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നല്‍കണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി-20യില്‍ ബാറ്റ്‌സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിക്കുന്നു.

ഏറെ നാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്. രവി ശാസ്ത്രി, രോഹിത് ഉള്‍പ്പെടെയുള്ളവരുമായി വിഷയം ചര്‍ച്ച ചെയ്തു. ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 വേള്‍ഡ് കപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് സിംഗ്, സെലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോടും തീരുമാനം പറഞ്ഞിരുന്നു. തന്റെ കഴിവിന്റെ മുഴുവന്‍ പുറത്തെടുത്ത് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിനായി സേവനം തുടരുമെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.

Story Highlights : Virat Kohli To Step Down As India’s T20I Captain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here