Advertisement

‘ടെസ്റ്റ് ക്രിക്കറ്റില്‍ കോലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നു; രണ്ട് വര്‍ഷം കൂടിയെങ്കിലും തുടരുമായിരുന്നു’; കുറിപ്പുമായി വി ഡി സതീശന്‍

5 hours ago
Google News 2 minutes Read
virat

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടെസ്റ്റില്‍ കോലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നു, രണ്ട് വര്‍ഷം കൂടിയെങ്കിലും തുടരുമായിരുന്നുവെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. കണക്കുകള്‍ കഥ പറയുന്ന ക്രിക്കറ്റില്‍ 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയര്‍ ഒരു വലിയ നേട്ടമാണെന്നും അവിടെ കോലി ഒരു വിജയനായകനാണെന്നും വി ഡി സതീശന്‍ കുറിച്ചു.

ക്രിക്കറ്റിലെ ക്ലാസിക്കല്‍ ശൈലിയുടെ പ്രയോക്താവാണ് കോലി. ക്ലാസും ക്ലാസിക്കലും ഒരുമിച്ച് ചേരുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് അദ്ദേഹം. ആ ബാറ്റില്‍ ഒരു സൗന്ദര്യ ശാസ്ത്രമുണ്ടായിരുന്നു. റണ്‍മല ചെയ്‌സ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ പോരാളിയാണ് കോലി – വി ഡി സതീശന്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം :

ടെസ്റ്റ് ക്രിക്കറ്റില്‍ കോലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നു. രണ്ട് വര്‍ഷം കൂടിയെങ്കിലും തുടരുമായിരുന്നു. കണക്കുകള്‍ കഥ പറയുന്ന ക്രിക്കറ്റില്‍ 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയര്‍ ഒരു വലിയ നേട്ടമാണ്. അവിടെ കോലി ഒരു വിജയ നായകനാണ്.

ക്രിക്കറ്റിലെ ക്ലാസിക്കല്‍ ശൈലിയുടെ പ്രയോക്താവാണ് കോലി. ക്ലാസും ക്ലാസിക്കലും ഒരുമിച്ച് ചേരുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് അദ്ദേഹം. ആ ബാറ്റില്‍ ഒരു സൗന്ദര്യ ശാസ്ത്രമുണ്ടായിരുന്നു. റണ്‍മല ചെയ്‌സ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ പോരാളിയാണ് കോ്ലി.

വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് കോലി പറഞ്ഞത് ഇങ്ങനെയാണ്; ‘തീരുമാനം എളുപ്പമായിരുന്നില്ല പക്ഷേ ഉചിതമെന്ന് തോന്നുന്നു.’
ആ തീരുമാനം അംഗീകരിക്കുന്നു. ആശംസകള്‍.

Story Highlights : V D Satheesan about Virat Kohli’s retirement from test cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here