Advertisement

കോന്നിയിൽ സിപിഎമ്മിന് ഏകപക്ഷീയ നിലപാടെന്ന് സിപിഐ; അവലോകന റിപ്പോർട്ടിൽ ചിറ്റയം ഗോപകുമാറിനും വിമർശനം

September 17, 2021
2 minutes Read
cpim

കോന്നിയിൽ സിപിഎമ്മിന് ഏകപക്ഷീയ നിലപാടായിരുന്നുവെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഘടക കക്ഷികളുമായി ആലോചിച്ചില്ലെന്നാണ് വിമർശനം.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂർ മണ്ഡലത്തിൽ സിപിഎമ്മിലെ പ്രശ്നങ്ങൾ വോട്ട് ചോർത്തിയെന്നും എംഎൽഎ എന്ന നിലയിൽ ചിറ്റയം ഗോപകുമാറിന്‍റെ പ്രവർത്തനങ്ങൾ മുൻ കാലങ്ങളിലേത് പോലെ ആയിരുന്നില്ലെന്നും സിപിഐ അവലോകന റിപ്പോർട്ടിൽ വിമർശിക്കുന്നു. പ്രവർത്തനങ്ങൾ ഭൂരിപക്ഷം കുറയാൻ കാരണമായെന്നാണ് കണ്ടെത്തൽ.

Read Also : പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം; മുന്നറിയിപ്പുമായി സിപിഎം

കൂടാതെ അടൂരിൽ ബിജെപി വോട്ട് ചോർച്ചയുടെ ഗുണം കിട്ടിയത് യുഡിഎഫിനാണെന്നും സിപിഐ അവലോകന റിപ്പോർട്ടിൽ പറയുന്നു.

Read Also : പന്തളം നഗരസഭാ ഭരണത്തിലെ അട്ടിമറി; സിപിഐഎമ്മിന്റെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് സമരത്തിനൊരുങ്ങി ബിജെപി

Story Highlights : CPI election result evaluation konni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top