Advertisement

സ്വന്തമായി യൂട്യൂബ് ചാനൽ; പ്രതിമാസം നാല് ലക്ഷം ലഭിക്കുന്നു; വെളിപ്പെടുത്തി നിതിന്‍ ഗഡ്കരി

September 17, 2021
Google News 1 minute Read

യൂട്യൂബില്‍ നിന്ന് പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൊവിഡ് കാലത്ത് വരുമാനം വര്‍ധിച്ചെന്നും, ലെക്ചറിങ് വിഡിയോയിൽ നിന്നാണ് ഇത്രയും പണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈ-ദില്ലി എക്‌സ്പ്രസ് വേ നിര്‍മാണം വിലയിരുത്താന്‍ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Read Also : കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു; ജിഎസ്ടി കൗൺസിലിന്റെ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ധനമന്ത്രി

‘ഞാന്‍ ഷെഫ് ആയി മാറി. വീട്ടില്‍ ഞാന്‍ പാചകം തുടങ്ങിയതോടെ വിഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസെടുത്ത് തുടങ്ങി. വിദേശ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ഓണ്‍ലൈന്‍ വഴി 950 ലെക്ചറുകള്‍ നടത്തി. ഇതെല്ലാം യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. പിന്നീട് കാഴ്ചക്കാര്‍ വര്‍ധിച്ചതോടെ റോയല്‍റ്റിയായി നാല് ലക്ഷം കിട്ടിത്തുടങ്ങി. ഇന്ത്യയില്‍ നന്നായി ജോലി ചെയ്യുന്നവര്‍ക്ക് അഭിനന്ദനം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlight: i-get-rs-4-lakh-royalty-per-month-from-youtube-nitin-gadkari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here