മോദിയുടെ പിറന്നാളിന് തെങ്ങിൻതൈ വിതരണം; സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം

സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ. ഇന്ന് പാലക്കാട് നഗരസഭയ്ക്ക് മുന്നിലാണ് എൻ.വൈ.സിയുടെ പ്രതിഷേധം. എം പി എത്തുംമുമ്പ് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരു കോടി തെങ്ങിൻതൈകൾ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ സുരേഷ് ഗോപി എംപി പാലക്കാട് നഗരസഭയിലെത്താനിരിക്കെയായിരുന്നു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. നാളികേര വികസന ബോർഡ് അംഗമാണു സുരേഷ് ഗോപി.
Read Also : മെഡിക്കൽ എഞ്ചി. പ്രവേശനം; എൻട്രൻസ് മാർക്ക് മാത്രം പരിഗണിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
അതേസമയം സുരേഷ് ഗോപിക്ക് ചെരുപ്പ് സല്യൂട്ടുമായി യൂത്ത് കോൺഗ്രസ് ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു. പാലക്കാട് അഞ്ച് വിളക്കിന് മുന്നിലാണ് സമരം നടന്നത്.
Story Highlight: NYC-against-sureshgopi-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here