Advertisement

കൊല്ലത്ത് പാല്‍ വിതരണ വാനിന്റെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം

September 17, 2021
Google News 1 minute Read

കൊല്ലം അഞ്ചലില്‍ മില്‍മയുടെ പാല്‍ വിതരണ വാനിന്റെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. കാര്‍ യാത്രക്കാരായ മൂന്നുപേരാണ് കടവൂര്‍ സ്വദേശിയായ സജീവിനെ മര്‍ദിച്ചത്. പാല്‍ വിതരണ വണ്ടിയില്‍ അക്രമികളുടെ കാര്‍ തട്ടിയത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. മില്‍മയുടെ പാല്‍വിതരണ വണ്ടിയുടെ ഡ്രൈവറായ സജീവിന് നേരെയാണ് മൂന്നംഗസംഘം ക്രൂരമായ ആക്രമണം നടത്തിയത്. പനയഞ്ചേരിയില്‍ വച്ച് പാല്‍ വിതരണ വണ്ടിയില്‍ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ തട്ടിയ ശേഷം നിര്‍ത്താതെ പോയി. ഈ വാഹനം അഞ്ചല്‍ ചന്തമുക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു സജീവ് ചോദ്യം ചെയ്തു. ഇതാണ് മര്‍ദനത്തിന് കാരണം.

അഞ്ചല്‍ സ്വദേശികളായ ശ്യാം, സിറാജ്, ഏറം സ്വദേശി വേലായുധന്‍ പിള്ള എന്നിവരാണ് സജീവിനെ മര്‍ദിച്ചത്. സജീവിന്റെ പരാതിയില്‍ അഞ്ചല്‍ പൊലീസ് കേസെടുത്തു. മൂന്നുപേരും ഇപ്പോള്‍ ഒളിവിലാണ്.

Story Highlights : van driver attacked in kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here