പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചു

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചു. അമരീന്ദര്‍ സിംഗ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ക്യാപ്റ്റനൊപ്പം മൂന്ന് എംപിമാരും ഏഴ് മന്ത്രിമാരും 25 എംഎല്‍എമാരും കത്ത് രാജ്ഭവനിലെത്തി.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി പ്രഖ്യാപനം. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറുമായുള്ള അധികാര തര്‍ക്കം ശക്തമായിരുന്നു. അടുത്ത വര്‍ഷമാദ്യം നിയമസഭാതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനത്ത് ഇരുവരും തമ്മിലുള്ള ഭിന്നതയും ഇപ്പോഴുണ്ടായ രാജിയും കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.
30ലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് ഹൈക്കമാന്‍ഡും ക്യാപ്റ്റനെ കൈവിട്ടത്. പാര്‍ട്ടി തീരുമാനം സോണിയാ ഗാന്ധി അമരീന്ദര്‍ സിംഗിനെ നേരിട്ട് അറിയിച്ചതോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കത്ത് കൈമാറുകയായിരുന്നു. താന്‍ അപമാനിതനായാണ് പടിയിറങ്ങുന്നതെന്നും തുടരാന്‍ താത്പര്യമില്ലെന്നും സോണിയ ഗാന്ധിയോട് അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു.
Read Also : തമിഴ്‌നാട് ഗവര്‍ണറായി ആര്‍. എന്‍ രവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
പാര്‍ട്ടി വിടുമെന്ന എംഎല്‍എമാരുടെ തീരുമാനത്തിന് പിന്നാലെയാണ് നേതൃമാറ്റത്തിലേക്ക് കാര്യങ്ങളെത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് അടക്കം ക്യാപനറ്റനെ ഫോണില്‍ വിളിച്ച് രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
Story Highlights : amarindhar singh resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here