‘മൂടിവച്ച രഹസ്യം പുറത്തായി’; സിപിഐഎം പുറത്തിറക്കിയ കുറിപ്പിനെ പരിഹസിച്ച് ദീപികയില്‍ ലേഖനം

തീവ്രവാദ വിഷയത്തില്‍ സിപിഐഎം പുറത്തിറക്കിയ കുറിപ്പിനെ പരിഹസിച്ച് ദീപികയില്‍ ലേഖനം. മുഖ്യമന്ത്രിയും സിപിഐഎമ്മും മൂടിവയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഐഎം സര്‍ക്കുലറിലുള്ളതും പാലാ ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണ്. പാലാ ബിഷപ്പിന്റെ അഭിപ്രായത്തിന് ചിലര്‍ വര്‍ഗീയ നിറം നല്‍കാന്‍ ശ്രമിക്കുകയാണ്. യാഥാര്‍ത്ഥ്യം സിപിഐഎം ഉള്‍ക്കൊള്ളുകയാണ്. സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം നടത്തണം. താലിബാന്‍ വര്‍ഗീയതയെ താലോലിക്കുന്നവരുടെ നാവും തൂലികയുമാകാന്‍ സമൂഹം നിന്നു കൊടുക്കരുതെന്നും ലേഖനത്തില്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേയും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. പ്രതിപക്ഷ നേതാവ് നടത്തുന്നത് ക്ലീന്‍ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണെന്നാണ് വിമര്‍ശനം. ബിജെപിക്ക് കാര്യങ്ങള്‍ ബോധ്യമുണ്ടെങ്കില്‍ നടപടിയെടുക്കുകയാണ് വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
Story Highlights : deepika against cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here