Advertisement

‘അഫ്ഗാന്റെ പേരിൽ പാകിസ്താനെ ബലിയാടാക്കുന്നു’; ന്യൂസീലൻഡ് പിന്മാറിയതിൽ പ്രതികരിച്ച് പാക് ആഭ്യന്തര മന്ത്രി

September 18, 2021
Google News 2 minutes Read
pcb new zealand afghanistan

പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസീലൻഡ് പിന്മാറിയതിനു പിന്നിൽ രാജ്യാന്തര തലത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹ്മദ്. അഫ്ഗാനിസ്ഥാൻ്റെ പേരിൽ പാകിസ്താനെ വേട്ടയാടുകയാണ്. പരമ്പരയിൽ നിന്ന് പിന്മാറാനുള്ള ന്യൂസീലൻഡിൻ്റെ നീക്കം ഏകപക്ഷീയമായിരുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി. (pcb new zealand afghanistan)

“അഫ്ഗാനിസ്ഥാനിൽ സംഭവിക്കുന്നതിൻ്റെ പേരിൽ പാകിസ്താനെ ബലിയാടാക്കാനാണ് ശ്രമം. പരമ്പരയിൽ നിന്ന് പിന്മാറാനുള്ള ന്യൂസീലൻഡിൻ്റെ ശ്രമം ഏകപക്ഷീയമായിരുന്നു. ഇവിടെ ന്യൂസീലൻഡിനായി കനത്ത സുരക്ഷൗആണ് ഒരുക്കിയിരിക്കുന്നത്.”- മന്ത്രി പറഞ്ഞു.

പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡിനെതിരെ ഐസിസിക്ക് പരാതി നൽകുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിൻ്റെ നടപടിക്കെതിരെ ഐസിസിയെ സമീപിക്കുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റമീസ് രാജ മുന്നറിയിപ്പ് നൽകിയത്.

Read Also : പര്യടനത്തിൽ നിന്ന് ന്യൂസീലൻഡ് പിന്മാറിയ സംഭവം; ഐസിസിക്ക് പരാതി നൽകുമെന്ന് പിസിബി

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തിൽ ഉണ്ടായിരുന്നത്. പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ് താരങ്ങൾ ഇന്ന് നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം.

മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടിൽ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നത് സംശയത്തിനിടയാക്കി. തുടർന്ന് സംഭവത്തിൽ വ്യക്തത വരുത്തി ന്യൂസീലൻഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സുരക്ഷാ ഭീഷണിയെപ്പറ്റി കൂടുതൽ വിവരിക്കാനില്ലെന്നും ബോർഡ് വ്യക്തമാക്കി.

ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറാനൊരുങ്ങുന്നുകയാണ്. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഏറെ വൈകാതെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തീരുമാനമെടുക്കും. ഇംഗ്ലണ്ട് കൂടി പിന്മാറിയാൽ തങ്ങളുടെ ഹോം മത്സരങ്ങൾക്കുള്ള വേദി വീണ്ടും യുഎഇയിലേക്ക് മാറ്റാൻ പിസിബി നിർബന്ധിതരാവും.

Story Highlights : pcb against new zealand cricket afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here