Advertisement

ശോ​ഭ​നാ ജോ​ർ​ജ് ഖാ​ദി​ബോ​ർ​ഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവച്ചു

September 18, 2021
1 minute Read

ശോ​ഭ​നാ ജോ​ർ​ജ് ഖാ​ദി​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം രാ​ജി​വ​ച്ചു. നി​ല​വി​ലെ സ്ഥാ​ന​ങ്ങ​ൾ രാജിവയ്ക്കാൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം നൽകിയതിനെ തു​ട​ർ​ന്നാ​ണ് രാ​ജി. ശോ​ഭ​നാ ജോ​ർ​ജ് വെ​ള്ളി​യാ​ഴ്ച്ച മുഖ്യമന്ത്രിയുമായി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യി​രു​ന്നു. (Shobana George)

‘കഴിഞ്ഞ മൂന്നര വർഷക്കാലമായി കേരള ഖാ​ദി​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണായി പ്രവർത്തിച്ചു വരികയാണ്. ഈ മൂന്നര വർഷക്കാലങ്ങളിലും വെള്ളപ്പൊക്കവും കൊവിഡ് പ്രതിസന്ധിയും കാരണം ഖാ​ദി​മേഖല വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. പക്ഷെ എല്ലാ പ്രതിസന്ധികളും ഒരു പരിധിവരെ അതിജീവിച്ചാണ് കേരള ഖാ​ദി​ബോ​ർ​ഡ് മുന്നോട്ട് പോകുന്നത്. മൂന്ന് മന്ത്രിമാർക്കൊപ്പം പ്രവർത്തിക്കുവാൻ അവസരം ലഭിച്ചു അതൊരു ഭാഗ്യമായി കരുതുന്നു എന്നും ശോ​ഭ​നാ ജോർജ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻറെ കരുതലും സ്നേഹവുമാണ് രാഷ്ട്രീയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഈ പാർട്ടിയുടെ കരുതലും സ്നേഹവും ബഹുമാനവും എന്നും നന്ദിയോടെ ഓർക്കുന്നു’ എന്നും ശോ​ഭ​നാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

Story Highlight: shobana-george-resigns-from-khadiboard-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top