25
Oct 2021
Monday
Covid Updates

    ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; അധികാരത്തിൽ എത്തിച്ചാൽ 6 മാസം കൊണ്ട് തൊഴിൽ, 5000 രൂപ പ്രതിമാസ അലവൻസ്: അരവിന്ദ് കെജ്‌രിവാള്‍

    നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഉത്തരാഖണ്ഡിൽ അധികാരത്തിലേറിയാൽ 6 മാസത്തിനകം ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ , 5000 രൂപ പ്രതിമാസ അലവൻസ്, തൊഴിൽ മേഖലയിൽ 80 ശതമാനം സംവരണം തുടങ്ങി വൻ പ്രഖ്യാപനങ്ങളാണ് അരവിന്ദ് കെജ്‌രിവാള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

    തൊഴിലില്ലായ്മ മൂലമാണു സംസ്ഥാനത്തെ യുവാക്കൾ മറ്റിടങ്ങളിലേക്കു കുടിയേറുന്നത്. ഉത്തരാഖണ്ഡിലെ യുവാക്കൾക്ക് ഇവിടെത്തന്നെ ജോലി ലഭ്യമാക്കും. സംസ്ഥാനത്ത് മികച്ച ലക്ഷ്യങ്ങളുള്ള സര്‍ക്കാര്‍ വന്നാല്‍ ഇതെല്ലാം സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൽദ്വാനിയിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Read Also : ഡൽഹിയിൽ പള്ളി പൊളിച്ച സംഭവത്തിൽ ഇടപെട്ട് അരവിന്ദ് കേജ്‌രിവാൾ; പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

    നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഉത്തരാഖണ്ഡില്‍ ഇത് മൂന്നാംവട്ടമാണ് കെജ്‌രിവാള്‍ സന്ദര്‍ശനം നടത്തുന്നത്. നേരത്തേ ഡെറാഡൂൺ സന്ദർശിച്ചപ്പോൾ, എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നു കെജ്‌രിവാൾ വാഗ്ദാനം ചെയ്തതും ചർച്ചയായിരുന്നു.

    Read Also : ഡല്‍ഹി സിബിഐ ആസ്ഥാനത്ത് തീപിടുത്തം

    Story Highlights : Arvind Kejriwal Promises Uttarakhand

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top