ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; അധികാരത്തിൽ എത്തിച്ചാൽ 6 മാസം കൊണ്ട് തൊഴിൽ, 5000 രൂപ പ്രതിമാസ അലവൻസ്: അരവിന്ദ് കെജ്രിവാള്
![](https://www.twentyfournews.com/wp-content/uploads/2021/09/image-2021-09-19T101341.505.jpg?x93056)
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. ഉത്തരാഖണ്ഡിൽ അധികാരത്തിലേറിയാൽ 6 മാസത്തിനകം ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ , 5000 രൂപ പ്രതിമാസ അലവൻസ്, തൊഴിൽ മേഖലയിൽ 80 ശതമാനം സംവരണം തുടങ്ങി വൻ പ്രഖ്യാപനങ്ങളാണ് അരവിന്ദ് കെജ്രിവാള് മുന്നോട്ട് വെച്ചിരിക്കുന്നത്.
തൊഴിലില്ലായ്മ മൂലമാണു സംസ്ഥാനത്തെ യുവാക്കൾ മറ്റിടങ്ങളിലേക്കു കുടിയേറുന്നത്. ഉത്തരാഖണ്ഡിലെ യുവാക്കൾക്ക് ഇവിടെത്തന്നെ ജോലി ലഭ്യമാക്കും. സംസ്ഥാനത്ത് മികച്ച ലക്ഷ്യങ്ങളുള്ള സര്‍ക്കാര്‍ വന്നാല്‍ ഇതെല്ലാം സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൽദ്വാനിയിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഉത്തരാഖണ്ഡില്‍ ഇത് മൂന്നാംവട്ടമാണ് കെജ്രിവാള് സന്ദര്‍ശനം നടത്തുന്നത്. നേരത്തേ ഡെറാഡൂൺ സന്ദർശിച്ചപ്പോൾ, എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നു കെജ്രിവാൾ വാഗ്ദാനം ചെയ്തതും ചർച്ചയായിരുന്നു.
Read Also : ഡല്‍ഹി സിബിഐ ആസ്ഥാനത്ത് തീപിടുത്തം
Story Highlights : Arvind Kejriwal Promises Uttarakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here