എസ്.എസ്. എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് മോമെന്റോ കൈമാറി E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്

നിരവധി ലേണിങ് ആപ്പുകൾക്കിടയിലും ഏറ്റവും മികച്ച ക്വാളിറ്റിയോടെ കുട്ടികൾക്ക് പഠനം ലഭ്യമാക്കുന്ന ആപ്പാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്. E Master വിദ്യാരംഭം പരിപാടിയുടെ ഭാഗമായി എറണാകുളം മരടിലെ ഇരുപത്തിയഞ്ചാം ഡിവിഷനിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ഇരുപത് വിദ്യാർഥികൾക്ക് തൃപ്പൂണിത്തുറ എം എൽ എയും മുൻ മന്ത്രിയുമായ കെ ബാബു E Master സ്പോൺസർ ചെയ്ത മോമെന്റോ കൈമാറുകയും ആശംസ അറിയിക്കുകയും ചെയ്തു.
ചടങ്ങിൽ ഏരിയ മാനേജർമാരായ അശ്വന്ത് അനിൽകുമാർ, ഗണേഷ് എസ് എന്നിവർ E Master ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിനെ കുറിച്ച് വിദ്യാർഥികൾക്കായി ക്ലാസുകൾ നൽകി.വാർഡ് കൗൺസിലർ ബെൻഷാദ്,പ്രോഗ്രാം കോർഡിനേറ്റർ അരുൾ പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്‌റൂം വിരല്‍തുമ്പിലേക്ക് എത്തിക്കുകയാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്. പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ വിവരങ്ങൾ E Master – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് വിദ്യാർത്ഥികളാക്കായി നൽകാറുണ്ട്.
Story Highlights : E Master– Digital Education App
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here